തലസ്ഥാനത്ത് സമ്പർക്കവ്യാപനം രൂക്ഷം, ഇന്ന് 656 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 626 പേർക്കും സമ്പർക്കം വഴി
Tuesday 15 September 2020 6:16 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു. ഇന്ന് 656 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 626 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 23 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോസിറ്റീവായി. 268 പേർ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ച് മരണമാണ് ജില്ലയിൽ ഇന്ന് കൊവിഡ് മൂലം എന്ന് കണ്ടെത്തിയത്. സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54) എന്നിവരാണ് മരണമടഞ്ഞത്.