ചെറുകിട സംരംഭകർക്ക് ഫേസ്‌ബുക്കിന്റെ ഗ്രാന്റ്

Wednesday 16 September 2020 12:00 AM IST

ന്യൂഡൽഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട സംരംഭകർക്ക് (എസ്.എം.ഇ) 10 കോടി ഡോളറിന്റെ (750 കോടി രൂപ) ഗ്രാന്റ് പദ്ധതിയുമായി ഫേസ്‌ബുക്ക്. 30 രാജ്യങ്ങളിലായി 30,000 സംരംഭങ്ങൾക്കാണ് ഗ്രാന്റ് ലഭിക്കുക.

ജീവനക്കാരെ നിലനിറുത്താനും വാടക നൽകാനും ഗ്രാന്റ് ഉപയോഗിക്കാം. ഗ്രാന്റ് ആവശ്യമുള്ള ഇന്ത്യൻ സംരംഭകർ 21നകം അപേക്ഷിക്കണം. യോഗ്യർക്ക് 63,000 രൂപ ഗ്രാന്റ് ലഭിക്കും. പുറമേ 'ഓപ്‌ഷണലായി" ഫേസ്‌ബുക്കിൽ 38,000 രൂപയുടെ പരസ്യത്തിനുള്ള ക്രെഡിറ്റും ലഭിക്കും.

നിബന്ധനകൾ

 2020 ജനുവരി ഒന്നുപ്രകാരം രണ്ടുമുതൽ 50 വരെ ജീവനക്കാരുള്ള എസ്.എം.ഇ

 കുറഞ്ഞത് ഒരുവർഷത്തിൽ കുറയാത്ത ബിസിനസ്

 കൊവിഡിൽ പ്രതിസന്ധിയിലായവർ

 ജി.എസ്.ടി രജിസ്‌ട്രേഷൻ

 ബിസിനസ് പാൻ നിർബന്ധം

 ഒരാളുടെ ഒരു സംരംഭത്തിനേ ഗ്രാന്റ് ലഭിക്കൂ