കൊവിഡ് 239

Wednesday 16 September 2020 4:00 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 239 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 236 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്നു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 209 പേർ രോഗമുക്തി നേടി. 1064 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 882 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 21,652

 വീടുകളിൽ: 19,649

 കൊവിഡ് കെയർ സെന്റർ: 129

 ഹോട്ടലുകൾ: 1874

 കൊവിഡ് രോഗികൾ: 3292

 ലഭിക്കാനുള്ള പരിശോധനാഫലം: 694

 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ

 ഫോർട്ടുകൊച്ചി: 15

 മട്ടാഞ്ചേരി: 15

കളമശേരി: 13

 കോതമംഗലം: 12

 തൃപ്പൂണിത്തുറ: 12

 മൂക്കന്നൂർ: 10

 പള്ളുരുത്തി: 08

 ആലങ്ങാട്: 07

 എറണാകുളം: 06

 എളങ്കുന്നപ്പുഴ: 05

 രായമംഗലം: 05

പശ്ചിമകൊച്ചിയിൽ രോഗികൾ കൂടി

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി-16, മട്ടാഞ്ചേരി-15, പളളുരുത്തി - 8, തോപ്പുംപടി - 3, ഇടക്കൊച്ചി - 3, ചെല്ലാനം - 1. ഇതിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫോർട്ടുകൊച്ചി സ്വദേശിയായ ആരോഗ്യ പ്രവർത്തകനും ഉൾപ്പെടും.