തടയൽ കാലാവധി കഴിഞ്ഞിട്ടും ലീവ് സർണ്ടർ ഇല്ല
Wednesday 16 September 2020 11:28 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ നിശ്ചയിച്ച കാലയളവ് കഴിഞ്ഞെങ്കിലും വിലക്ക് നീങ്ങിയില്ല.സ്പാർക്കിൽ ഇതിനുള്ള അപേക്ഷകൾ പരിഗണിക്കുന്നത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിലക്ക് നീട്ടി ഉത്തരവ് ഇറങ്ങിയിട്ടുമില്ല. 30 ദിവസത്തെ ആനുകൂല്യമാണ് പരമാവധി ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് മാസത്തേക്ക് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനായിരുന്നു ആദ്യഉത്തരവ്. ജൂലായ് 16ന് അതിന്റെ കാലാവധി കഴിഞ്ഞെങ്കിലും സെപ്തംബർ 15വരെ നീട്ടുകയായിരുന്നു.