ജസ്റ്റിസ് റ്റി.ആർ രാമചന്ദ്രൻ നായർ ഇന്ന് വിരമിക്കും
Wednesday 16 September 2020 1:58 AM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ജസ്റ്റിസ് റ്റി.ആർ രാമചന്ദ്രൻ നായർ അഞ്ചു വർഷത്തെ സേവനത്തിനുശേഷം ഇന്ന് വിരമിക്കും. 2015 സെപ്തംബറിൽ അദ്ദേഹം ചുമതലയേറ്റ ശേഷമാണ് ട്രൈബ്യൂണലിന്റെ രണ്ട് ബെഞ്ച് തിരുവനന്തപുരത്തും ഒരു അഡീഷണൽ ബെഞ്ച് എറണാകുളത്തും പൂർണ്ണമായി പ്രവർത്തനം ആരംഭിച്ചത്. ട്രൈബ്യൂണലിൽ കംമ്പ്യൂട്ടർവത്കരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്. കൊവിഡ് കാലയളവിൽ ഇ- ഫയൽ സംവിധാനത്തിലൂടെ ട്രൈബ്യൂണൽ പ്രവർത്തനങ്ങൾ സുഗമമായി നടത്താനും അദ്ദേഹത്തിനായി.
ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിൽ ഇന്ന് നടക്കുന്ന വെർച്വൽ ഫുൾ കോർട്ട് റഫറൻസിൽ യാത്രയയപ്പു നൽകും. ചടങ്ങിൽ അഡ്വ. ജനറൽ സുധാകര പ്രസാദ്,ട്രൈബ്യൂണൽ മെമ്പർമാർ തുടങ്ങിയവർ സംബന്ധിക്കും.