മഹാസമാധി: കെ.എസ്.ആർ.ടി.സിക്കും അവധി

Wednesday 16 September 2020 2:14 AM IST

തിരുവനന്തപുരം: ശ്രീനാരായണഗുരു മഹാസമാധി ദിവസമായ സെപ്തംബർ 21ന് കെ.എസ്.ആർ.ടി.സിയിലെ എല്ലാ ജീവനക്കാർക്കും പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ട് എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. ഈ ദിവസം ജോലി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. അന്ന് ഡ്യൂട്ടി ഓഫ് ആകുന്നവർക്ക് അത് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റി അനുവദിക്കും. എന്നാൽ വീക്കിലി ഓഫ് മാറ്റി അനുവദിക്കില്ല. മുൻവർഷങ്ങളിൽ മഹാസമാധി ദിവസം കെ.എസ്.ആർ.ടി.സിയിൽ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നില്ല. പരാതി വരുമ്പോൾ മാത്രമായിരുന്നു അവധി നൽകിയിരുന്നത്.