കുഫോസ് എം.എസ്എസി ട്രയൽ അലോട്ട്‌മെന്റ്
Wednesday 16 September 2020 2:17 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ എം.എസ് സി കോഴ്‌സുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് 16 മുതൽ 26 വരെ നടക്കും. കുഫോസ് വെബ് സെറ്റിലൂടെയാണ് ട്രയൽ അലോട്ട്‌മെന്റ് നടത്തുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓപ്ഷൻ 26 നുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in