യെസ്  ബാങ്കിൽ പണം  നിക്ഷേപിച്ചത്  മാനദണ്ഡങ്ങൾ  പാലിച്ച്, വിശദീകരണവുമായി കിഫ്ബി

Wednesday 16 September 2020 6:46 PM IST

തിരുവനന്തപുരം: യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ച്. കിഫ്ബിക്കെതിരെ ഇ.ഡി. ഒരു തരത്തിലുളള അന്വേഷണവും ആരംഭിച്ചിട്ടില്ല. ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം പറഞ്ഞു. ടെൻണ്ടർ വിളിച്ചാണ് ബാങ്കുകളിൽ നിന്ന് നിരക്ക് ക്ഷണിച്ചത്. യെസ് ബാങ്കിന്റെ റേറ്റിംഗ് ഇടഞ്ഞപ്പോൾ ഇടപാടുകൾ അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കീഴിലെ കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുമെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തിമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കിഫ്ബി സി.ഇ.ഒ രംഗത്തെത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുളളത്.കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.