മുൻ എം.എൽ.എ ജോർജ് മെഴ്‌സിയർ അന്തരിച്ചു

Wednesday 16 September 2020 8:32 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ കോവളം എം.എൽ.എയുമായിരുന്ന ജോർജ് മെഴ്‌സിയർ(68) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.