ഹോട്ടലുകാരുടെ ആപ്പിന് പേരിട്ടാൽ ഒരു ലക്ഷം സമ്മാനം

Thursday 17 September 2020 4:29 AM IST

കൊച്ചി​: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓൺലൈൻ വ്യാപാരത്തിനൊരുങ്ങി. അംഗ ഹോട്ടലുകളെ ഉൾപ്പെടുത്തി ഫുഡ് ഡെലിവറിയും റൂം ബുക്കിംഗും നവംബറിൽ ആരംഭിക്കും. ആപ്പുകൾ അന്തിമഘട്ടത്തിലാണ്.

ആദ്യം ഓൺലൈൻ ഫുഡ് ഡെലിവറിയാണ്. പിന്നാലെ റസ്റ്റോറന്റ് ടേബിൾ ബുക്കിംഗും റൂംബുക്കിംഗും ആരംഭിക്കും.

കൊവി​ഡാൽ പ്രതി​സന്ധി​യി​ലായ ഹോട്ടൽ മേഖലയെ രക്ഷി​ക്കാൻ വേണ്ടി​യാണ് പുതി​യ പദ്ധതി​കളുമായി​ അസോസി​യേഷൻ രംഗത്ത് വരുന്നത്.

ആപ്പിന് അനുയോജ്യമായ പേര് ജനങ്ങൾക്ക് നിർദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. കോവളത്തെ ഹോട്ടലിൽ രണ്ട് ദിവസം സൗജന്യ താമസവും ലഭിക്കും. സെപ്തംബർ 22നകം നിർദേശിക്കണം. വെബ് സൈറ്റ് സന്ദർശിക്കുക. www.name.khra.in, 0484 2366602