എസ്.ബി.ഐ എ.ടിഎമ്മുകളിൽ വലിയ തുക എപ്പോഴും പിൻവലിക്കാം
Thursday 17 September 2020 4:59 AM IST
കൊച്ചി: എസ്.ബി.ഐ എ.ടിഎമ്മളിൽ നിന്ന് ഒ.ടി.പി ഉപയോഗിച്ച് പതിനായിരത്തിലധികം രൂപ പിൻവലിക്കുന്നതിനുള്ള സമയനിയന്ത്രണം ഒഴിവാക്കി. സെപ്തംബർ 18 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ബാങ്ക് കാർഡ് തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം കൊണ്ടുവന്നത്. ജനുവരി ഒന്നു മുതലാണ് രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ പതിനായിരമോ അധികമോ തുക പിൻവലിക്കാൻ ഒ.ടി.പി സംവിധാനം നിർബന്ധമാക്കിയത്.