കോഴിക്കോട് കുതിച്ചുയർന്ന് കൊവിഡ് വ്യാപനം, ഇന്നലെ 468 പേർക്ക് രോഗം ബാധിച്ചു , 417 പേർക്കും സമ്പർക്കം വഴി
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 468 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 417 പേർക്കാണ് പോസിറ്റീവായത്. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും പോസിറ്റീവായി. 37 പേരുടെ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ 161 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3096 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. അതെസമയം 155 പേർ ഇന്നലെ രോഗമുക്തരായി.189 മറ്റു ജില്ലക്കാർ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ട്. 36 കോഴിക്കോട് സ്വദേശികളാണ് മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. (മലപ്പുറം - 12, കണ്ണൂർ - 9 , ആലപ്പുഴ - 1, പാലക്കാട് - 1, തൃശൂർ - 1 , തിരുവനന്തപുരം - 2, എറണാകുളം- 9, വയനാട് - 1).ഇന്നലെ പുതുതായി വന്ന 799 പേർ ഉൾപ്പെടെ 19,754 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 96,488 പേർ നിരീക്ഷണം പൂർത്തിയാക്കി.
ചികിത്സയിലുള്ളവർ
കോഴിക്കോട് മെഡിക്കൽ കോളേജ് - 163
ഗവ. ജനറൽ ആശുപത്രി - 277
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 166
കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി - 248
ഫറോക്ക് എഫ്.എൽ.ടി. സി - 135
എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 446
എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 141
മണിയൂർ നവോദയ എഫ്.എൽ.ടി. സി - 127
ലിസ എഫ്.എൽ.ടി.സി. പുതുപ്പാടി - 79
കെ.എം.ഒ എഫ്.എൽ.ടി.സി. കൊടുവളളി - 2
അമൃത എഫ്.എൽ.ടി.സി. കൊയിലാണ്ടി - 101
അമൃത എഫ്.എൽ.ടി.സി. വടകര - 95
എൻ.ഐ.ടി - നൈലിററ് എഫ്.എൽ.ടി. സി - 101
പ്രോവിഡൻസ് എഫ്.എൽ.ടി.സി - 95
ശാന്തി എഫ്.എൽ.ടി.സി ഓമശ്ശേരി - 94
ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) - 91
എം. ഇ. എസ്. എഫ്.എൽ.ടി.സി, കക്കോടി - 24
മിംസ് എഫ്.എൽ.ടി.സികൾ - 35
മറ്റു സ്വകാര്യ ആശുപത്രികൾ - 184
വീടുകളിൽ ചികിത്സയിലുളളവർ - 140