ഫ്രാങ്കോയ്ക്കെതിരായ വിചാരണ തുടങ്ങി

Thursday 17 September 2020 12:02 AM IST

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡിഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. ഇന്നലെ പരാതിക്കാരിയെ വിസ്തരിച്ചു. ഇന്നും തുടരും. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കുണ്ട്.