ബാലഭാസ്കറിന്റെ മരണം : 4 പേർക്ക് നുണ പരിശോധന
Thursday 17 September 2020 12:44 AM IST
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ട് സി.ബി.എെ അന്വേഷണ സംഘം നൽകിയ ഹർജി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം,ഡ്രെെവർ അർജ്ജുൻ, കേസിലെ സാക്ഷിയായ കലാഭവൻ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് ഇവരിൽനിന്ന് എഴുതി വാങ്ങിയ ശേഷമാണ് സി..ബി.എെയുടെ ആവശ്യം കോടതി അംഗീകരിച്ചത്. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുളള അച്ഛൻ ഉണ്ണിയുടെ ആരോപണത്തെ തുടർന്നാണ് സി.ബി.എെ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രകാശൻ തമ്പിയും വിഷ്മു സോമസുന്ദരവും സ്വർണം കളളക്കടത്ത് കേസിൽ പിടിയിലായിരുന്നു.