അദ്ധ്യാപകരെ ആത്മഹത്യയിലേക്ക് നയിക്കരുത്: ചെന്നിത്തല

Wednesday 16 September 2020 11:50 PM IST

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ആയിരക്കണക്കിന് അദ്ധ്യാപകർക്ക് നിയമനങ്ങൾ നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ ഡി.ജി.ഇ ഓഫീസ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറിമാരായ പി. ഹരഗോവിന്ദൻ, എം.എ. ലത്തീഫ്, സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ്, സെറ്റൊ ചെയർമാൻ ചവറ ജയകുമാർ, എൻ.എൽ. ശിവകുമാർ, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. സമരപ്പന്തൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.