റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകം മൂന്ന് പേർ ആറസ്റ്റിൽ

Thursday 17 September 2020 1:40 AM IST

പഞ്ചാബ് പൊലീസിനും മുഖ്യമന്ത്രിക്കും നന്ദിയറിയിച്ച് റെയ്ന

ല​ക്നൗ​:​ ​ക്രി​ക്ക​റ്റ് ​താ​രം​ ​സു​രേ​ഷ് ​റെ​യ്‌​ന​യു​ടെ​ ​ബ​ന്ധു​ക്ക​ളെ​ ​ആ​ക്ര​മി​ക്കു​ക​യും​ ​ര​ണ്ട് ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​ ​അ​ക്ര​മി​ ​സം​ഘ​ത്തി​ലെ​ ​മൂ​ന്ന് ​പേ​രെ​ ​പ​ഞ്ചാ​ബ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ​തു.​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ക​വ​ർ​ച്ചാ​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ​പി​ടി​യി​ലാ​യ​തെ​ന്നും​ ​കേ​സി​ന് ​പ​രി​ഹാ​ര​മാ​യെ​ന്നും​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​അ​മ​രീ​ന്ദ​ർ​ ​സിം​ഗ് ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം​ 11​ ​പേ​ർ​ ​കൂ​ടി​ ​ഇ​നി​ ​പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് ​ഡി.​ജി.​പി​ ​ദി​ങ്ക​ർ​ ​ഗു​പ്ത​ ​പ​റ​‌​ഞ്ഞു. പ​ഞ്ചാ​ബി​ലെ​ ​പ​ഠാ​ൻ​കോ​ട്ടി​ൽ​ ​വ​ച്ച് ​ആ​ഗ​സ്റ്റ് 19​ന് ​രാ​ത്രി​യാ​ണ് ​റെ​യ്ന​യു​ടെ​ ​പി​താ​വി​ന്റെ​ ​സ​ഹോ​ദ​രി​ ​ആ​ശാ​റാ​ണി​യു​ടെ​ ​കു​ടും​ബം​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​ ​ആ​ശാ​റാ​ണി​യു​ടെ​ ​ഭ​ർ​ത്താ​വും​ ​റെ​യ്‌​ന​യു​ടെ​ ​അ​ങ്കി​ളു​മാ​യ​ ​അ​ശോ​ക് ​കു​മാ​ർ​ ​സം​ഭ​വ​ ​സ്ഥ​ല​ത്ത് ​വ​ച്ചും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ൻ​ ​കൗ​ശ​ൽ​ ​കു​മാ​ർ​ ​പി​ന്നീ​ട് ​ആ​ശു​പ​ത്രി​യി​ൽ​ ​വ​ച്ചും​ ​മ​രി​ച്ചു.​ ​ആ​ശാ​കു​മാ​രി​ ​ഇ​പ്പോ​ഴും​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പ​ത്താ​ൻ​ ​കോ​ട്ട് ​റെ​യി​ൽ​വേ​ ​സ്‌​റ്റേ​ഷ​ന് ​സ​മീ​പ​ത്ത് ​നി​ന്നു​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​സ​വാ​ൻ​ ​എ​ന്ന​ ​മാ​ച്ചിം​ഗ്,​ ​മു​ഹോ​ബ​ത്ത്,​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​എ​കെ​ ​എ​ന്നെ​ഴു​തി​യ​ ​ഒ​രു​ ​മോ​തി​രം,​ ​ഒ​രു​ ​സ്വ​ർ​ണ​ ​ചെ​യി​ൻ,​ 1530​ ​രൂ​പ,​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ​ക​രു​തു​ന്ന​ ​ര​ണ്ട് ​മ​ര​ത്ത​ടി​ക​ൾ​ ​എ​ന്നി​വ​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ,​ ​അ​മൃ​ത്സ​ർ​ ​ബോ​ർ​ഡ​ർ​ ​റേ​ഞ്ച് ​ഐ​ജി​ക്ക് ​കീ​ഴി​ൽ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​(​എ​സ്‌​ഐ​ടി​)​ ​രൂ​പീ​ക​രി​ച്ച് ​കേ​സ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​കു​റ്റ​വാ​ളി​ക​ളെ​ ​പി​ടി​കൂ​ട​ണ​മെ​ന്നും​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ​നീ​തി​ ​ല​ഭി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ക്യാ​പ്ട​ൻ​ ​അ​മ​രീ​ന്ദ​ർ​ ​സിം​ഗി​ന് ​റെ​യ്ന​ ​ക​ത്ത​യ​ച്ചി​രു​ന്നു.​ ​പ​ഞ്ചാ​ബ്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ജ​മ്മു​ ​ക​ശ്മീ​ർ​ ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​സ​മാ​ന​മാ​യ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​നേ​ര​ത്തെ​യും​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​പ്ര​തി​ക​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​മ​റ്റും​ ​ക​ട​ക്ക​ലാ​ണ് ​ഇ​വ​ർ​ ​ചെ​യ്തി​രു​ന്ന​തെ​ന്നും​ ​പ​ഞ്ചാ​ബ് ​പോ​ലീ​സ് ​അ​റി​യി​ച്ചു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ട്ടെ​:​ ​റെ​യ്ന അ​ക്ര​മി​ക​ളി​ൽ​ ​മൂ​ന്ന് ​പേ​രെ​ ​പി​ടി​കൂ​ടി​യ​ ​പൊ​ലീ​സി​നും​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​യ്ക്കും​ ​ന​ന്ദി​യ​റി​യി​ച്ച് ​റെ​യ്‌​ന​ ​ട്വീ​റ്റ് ​ചെ​യ്തു. മൂ​ന്ന് ​അ​ക്ര​മി​ക​ളെ​ ​പി​ടി​കൂ​ടി​യ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​ഇ​ന്നു​ ​(ബു​ധ​ൻ​)​ ​രാ​വി​ലെ​ ​പ​ഞ്ചാ​ബി​ലെ​ത്തി​ ​ക​ണ്ടി​രു​ന്നു.​ ​അ​വ​രു​ടെ​ ​പ​രി​ശ്ര​മ​ങ്ങ​ളെ​ ​ആ​ത്മാ​ർ​ഥ​മാ​യി​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ ​ഞ​ങ്ങ​ളു​ടെ​ ​ന​ഷ്ടം​ ​നി​ക​ത്താ​വു​ന്ന​ത​ല്ല.​ ​പ​ക്ഷേ,​ ​ഇ​ത്ത​രം​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ ​ഇ​ത് ​കാ​ര​ണ​മാ​ക​ട്ടെ.​ ​എ​ല്ലാ​ ​സ​ഹാ​യ​ങ്ങ​ൾ​ക്കും​ ​പ​ഞ്ചാ​ബ് ​പൊ​ലീ​സി​നും​ ​മു​ഖ്യ​മ​ന്ത്രി​ ​ക്യാ​പ്ട​ൻ​ ​അ​മ​രീ​ന്ദ​ർ​ ​സിം​ഗി​നും​ ​ന​ന്ദി​’​ ​–​ ​റെ​യ്ന​ ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ചു.