എഴുപതിന്റെ ചെറുപ്പത്തിന് 70 കിലോ ഭാരമുള്ള ലഡ്ഡു

Thursday 17 September 2020 1:42 AM IST

കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം ജന്മദിനം പ്രമാണിച്ച് കോയമ്പത്തൂരിലെ ബി.ജെ.പി പ്രവർത്തകർ ശിവൻ കാമാക്ഷി അമ്മൻ അമ്പലത്തിലെ ശിവപ്രതിഷ്ഠയ്ക്ക് മുന്നിൽ 70 കിലോ ഭാരമുള്ള ലഡ്ഡു കാഴ്ചവച്ചു. ഇതിന് ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയവർക്ക് ലഡ്ഡു നൽകുകയും ചെയ്തു.

പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ചയായി റേഷൻ വിതരണം, രക്തദാന ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് അങ്ങനെ പല വിധ പരിപാടികൾ പ്രവർത്തകർ ആവിഷ്കരിച്ചിട്ടുണ്ട്.