ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്താേടുളള വെല്ലുവിളിയെന്ന് ചെന്നിത്തല

Thursday 17 September 2020 10:32 AM IST

തിരുവനന്തപുരം: മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്നുപറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എൻ ഐ എയെ തളളിപ്പറയാണോ ശ്രമിക്കുന്നതെന്നും വാർത്താസമ്മേളനത്തി​ൽ അദ്ദേഹം ചോദിച്ചു.

'നേരത്തേ ശശീന്ദ്രന്റെയും ഇ പി ജയരാജന്റെയും കാര്യത്തിൽ സ്വീകരിച്ച നിലപാട് ജലീലിന്റെ കാര്യത്തിൽ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. തലയിൽ മുണ്ടിട്ടാണ് ജലീൽ ചോദ്യംചെയ്യലിന് എത്തിയത്. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിന് അധികാരത്തിൽ തുടരാൻ ഒരു അർഹതയുമില്ല. രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടത്. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം കൂടുതൽ ശക്തമാക്കും- ചെന്നി​ത്തല പറഞ്ഞു.

ഇന്നലെ സ്വ​ർ​ണ​ക്ക​ട​ത്ത് ​മു​ത​ൽ​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ത​ട്ടി​പ്പ് ​വ​രെ​യു​ള്ള​ ​വീ​ഴ്ച​ക​ളി​ലും,​ ​അ​ഴി​മ​തി​ക​ളി​ലും​ ​ക്ഷോ​ഭ​മ​ല്ല​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​കേ​ണ്ട​തെ​ന്ന് ​കാ​ണി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​​ ​തു​റ​ന്ന​ ​ക​ത്ത് അയച്ചി​രുന്നു. ​കേ​ര​ള​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ത്ര​യേ​റെ​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​നേ​രി​ട്ട​ ​ഒ​രു​ ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ക്കു​റി​ച്ച് ​ദേ​ശ​ദ്രോ​ഹ​കു​റ്റ​മു​ൾ​പ്പെ​ടെ​ ​ചു​മ​ത്താ​വു​ന്ന​ ​ത​ര​ത്തി​ലു​ള​ള​ ​ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി.​ ​
പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ക​നെ​തി​രെ​യു​ണ്ടാ​യ​തും​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​ഞ്ഞി​രുന്നു.