ഈ രണ്ട് കഥകളേ എന്റെയടുത്ത് പറഞ്ഞിട്ടുള്ളു; ഉമ്മൻ ചാണ്ടിയെക്കുറിച്ച് കൊച്ചുമകൻ
Thursday 17 September 2020 12:14 PM IST
തിരുവനന്തപുരം: ഉമ്മൻചാണ്ടി നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ തനിക്ക് അപ്പൂപ്പൻ പറഞ്ഞു തന്ന കഥകളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ.
'കഥ പറഞ്ഞു തരാറുണ്ട്. പക്ഷേ എപ്പോഴും ഒരേ കഥ തന്നെയാ പറഞ്ഞുതരാറ്. ഒരു ഉറുമ്പിന്റെ കഥ. അരിയുടെ കുറേ ചാക്കുകൾ വച്ചേക്കുകയാണ്. അപ്പോൾ ഒരു ഉറുമ്പ് വന്ന് ഒരു അരിയെടുത്ത് പോയി. മറ്റേ ഉറുമ്പ് വന്ന് അരിയെടുത്ത് പോയി.നിർത്താൻ പറയുമ്പോൾ പറ്റത്തില്ല എല്ലാ ഉറുമ്പുകളും കഴിഞ്ഞാലെ കഥ കഴിയുവെന്ന് പറയും. പിന്നെയൊരു രാജാവിന്റെ കഥയും പറഞ്ഞുതരാറുണ്ടെന്ന്' ഉമ്മൻചാണ്ടിയുടെ പേരക്കുട്ടി പറയുന്നു.