ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവയ്ക്കില്ല, അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും, ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണെന്ന് അഡ്വ. ജയശങ്കർ

Thursday 17 September 2020 12:39 PM IST

തിരുവനന്തപുരം:ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീൽ എൻ.ഐ.എ ഓഫീസിൽ ഹാജരായതിന് പിന്നാലെ പരിഹാസവുമായി അഡ്വ. എ. ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ചോദ്യം ചെയ്താലോ,അറസ്റ്റ് ചെയ്താലോ മന്ത്രി രാജിവയ്ക്കല്ലെന്നും, അതൊരു കേമത്തമായി കണക്കാക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുലരുവാൻ ഏഴര രാവുളളപ്പോൾ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീൽ എറണാകുളത്ത് എൻ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.

കേരള ചരിത്രത്തിൽ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്.

#നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം.