തൻവി​റാം അമ്പി​ളി​ച്ചന്തം

Friday 18 September 2020 4:30 AM IST

സൗബീൻ ഷാഹി​ർ നായകനായ അമ്പി​ളി​ എന്ന ചി​ത്രത്തി​ലൂടെ ആരാധകരെ സ്വന്തമാക്കി​യ പുതുമുഖ നായി​ക തൻവി​റാമി​ന്റെ പുതി​യ വി​ശേഷങ്ങൾ

ബാല്യം മുതലേ സി​നി​മയെ സ്നേഹി​ക്കുകയും മോഹി​ക്കുകയും ചെയ്ത പെൺ​കുട്ടി​യാണ് തൻവി​റാം. ഒരുപാട് സ്നേഹി​ക്കുകയും മോഹി​ക്കുകയും ചെയ്തതുകൊണ്ടാകാം തൻവി​ ഒടുവി​ൽ ഇഷ്ടമേഖലയായ സി​നി​മയി​ൽ തന്നെയെത്തി​'അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​തോ​ന്നി.​പ​ഠി​ച്ച് ​ജോ​ലി​ ​ നേടി​യപ്പോഴും ​ ​മ​ന​സി​ൽ​ ​സി​നി​മ​ ​ത​ന്നെയായി​രുന്നു. അമ്പി​ളി​ എന്ന ചി​ത്രത്തി​ലൂടെ ആരാധകരെ സ്വന്തമാക്കി​യ തൻവി​ റാം പറയുന്നു. സി​നി​മ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സ്വ​പ്നം.​ ​സി​നി​മ​യ്ക്ക​പ്പു​റം​ ​ഒ​ന്നി​നെ​ ​കു​റി​ച്ചും​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.2012​ൽ​ ​മി​സ് ​കേ​ര​ള​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ അ​തി​ൽ​ ​മി​സ് ​വി​വീ​ഷ്യ​സ് ​എ​ന്ന​ ​സ​ബ് ​ടൈ​റ്റി​ൽ​ ​കി​ട്ടി.​ ​അ​തി​ലൊ​ന്നും​ ​എ​ന്റെ​ ​ആ​ഗ്ര​ഹം​ ​തീ​ർ​ന്നി​ല്ല​ .​ആ​ദ്യ​ ​സി​നി​മ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ് ​പ​കു​തി​ ​വ​ഴി​യി​ലാ​യി.​വീ​ട്ടി​ൽ​ ​ആ​ണെ​ങ്കി​ൽ​ ​ത​കൃ​തി​യി​ൽ​ ​ക​ല്യാ​ണം​ ​ആ​ലോ​ചി​ക്കു​ന്നു​ .​ ​ഞാ​ൻ​ ​കു​ടുങ്ങുമെന്ന തോന്നി​യ സമയത്താണ് അ​മ്പി​ളിയി​ലേക്കുള്ള ഒാഫർ വരുന്നത്. ​ ​ ഇ​പ്പോ​ൾ​ ​ബംഗളൂ​രുവി​​ലാ​ണ്.​ഒ​രു​പാ​ട് ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്. അഭി​നയ സാദ്ധ്യതയുള്ള വേഷങ്ങൾ മാത്രം ചെയ്താൽ മതി​യെന്നാണ് തീരുമാനം.​ ​​ജൂ​ഡ് ​ആ​ന്റ​ണി​യുടെ ​സി​നി​മ​യാണ് ഇനി​ ചെയ്യുന്നത്.​ ​ടൊവി​നോയാണ് നായകൻ. ​ക​പ്പേ​ള​യി​ൽ​ ​ശ്രീ​നാ​ഥ് ​ഭാ​സി​യു​ടെ​ ​ജോ​ഡി​യാ​യി​രുന്നു.​ ​ ​കൊ​വി​ഡ് ​സ​മ​യ​ത്തായി​രുന്നു ആ സി​നി​മയുടെ ​റി​ലീ​സ് . അന്ന് ഒരുപാടുപേരൊന്നും ആ സി​നി​മ കണ്ടി​ല്ല. എ​ന്നാ​ൽ​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​തി​ന് ​ശേ​ഷം​ ​കി​ട്ടി​യ അഭി​നന്ദനങ്ങൾക്ക് കണക്കി​ല്ല. ചെ​റു​പ്പം​ ​മു​ത​ൽ​ ​ ബംഗളൂരുവി​ൽ ആ​ണെ​ങ്കി​ലും​ ​അവധി​ക്കാലങ്ങളി​ൽ ഞാൻ കണ്ണൂരി​ൽ ഒാടി​യെത്തും.​ ​ സ്നേഹമുള്ള മനുഷ്യരാണ് കണ്ണൂരി​ലേത്. അവരുടെ ഭാഷയ്ക്കുപോലുമുണ്ട് ആ സ്നേഹവും നി​ഷ്കകളങ്കതയും. ​ ​അ​ച്ഛ​ന്റെയും അമ്മയുടെയുമെല്ലാം വീടുകൾ കണ്ണൂരാണ്. ​ ബന്ധുക്കളെല്ലാം ​ ​അ​വി​ടെ​യു​ണ്ട്.​ക​ണ്ണൂരി​ലെ ​വി​ഭ​വ​ങ്ങ​ളെ​ല്ലാം​ ​എ​നി​ക്കേ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​​ ​ഹൈ​ദ​രാ​ബാ​ദ് ​ബി​രി​യാ​ണി​യും,​പ​നീ​ർ​ ​ബ​ട്ട​ർ​ ​മ​സാ​ല​യുമാണ് മറ്റ് പ്രി​യ വി​ഭവങ്ങൾ. അ​മ്പി​ളി​യി​ലെ​ ​ടീ​ന​ എന്റെ ​പ്രി​യ​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ഞാ​ൻ​ ​പ്ര​ണ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​ടീ​ന​യെ​ ​പോ​ലെ​യൊ​രു​ ​കാ​മു​കി​യാ​യി​രി​ക്കും.​പ​ര​സ്പ​ര​മു​ള്ള​ ​സ്‌​നേ​ഹ​ത്തി​ൽ​ ​വി​ശ്വാ​സം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​കാ​ണി​ക്കു​ന്ന​ ​സ്‌​നേ​ഹ​ത്തി​ന് ​ആ​ത്മാ​ർ​ത്ഥ​ത​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.