ജില്ലയിൽ രണ്ടാംവിള പച്ചക്കറി കൃഷിക്ക് തുടക്കം, 100 ഏക്കറിൽ വിളവിറക്കി കർഷകർ

Friday 18 September 2020 1:52 AM IST
അയിലൂർ മേഖലയിൽ ആരംഭിച്ച രണ്ടാംവിള പച്ചക്കറി കൃഷി.

നെന്മാറ: വരുനാളുകളിൽ സമൃദ്ധിയുടെ പ്രതീക്ഷയുമായി രണ്ടാംവിള പച്ചക്കറി കൃഷിക്ക് തുടക്കംകുറിക്കുകയാണ് കർഷകർ. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന നെന്മാറ, വിത്തനശ്ശേരി, അയിലൂർ മേഖലകളിൽ മാത്രം ഓണത്തിന് ശേഷമുള്ള രണ്ടാംവിളയ്ക്കായി 100 ഏക്കറിലാണ് കൃഷിയിറക്കിയിട്ടുള്ളത്.

പയർ, പടവലം, പാവൽ, വെണ്ട, മുളക്, വഴുതിന, കുമ്പളം, പീച്ചിങ്ങ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നാടൻ പച്ചക്കറികൾക്ക് ഡിമാന്റ് കൂടിയതാണ് കർഷകരെ കൂടുതൽ പ്രദേശങ്ങളിൽ കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഇടയ്ക്ക് പെയ്ത ശക്തമായ മഴ ചെറിയ തോതിൽ കൃഷിയെ ബാധിച്ചിരുന്നെങ്കിലും വലിയ നഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ സാധിച്ചുവെന്ന് കർഷകർ പറയുന്നു. ഈ സീസണിൽ മഴ അനുകൂലമായാൽ വലിയ ലാഭമാണ് കർഷകർ ലക്ഷ്യംവയ്ക്കുന്നത്.

 അയൽ ജില്ലയിൽ ആവശ്യക്കാരേറെ

ജൈ​വ​ ​രീ​തി​യി​ൽ​ ​കൃ​ഷി​ചെ​യ്യു​ന്ന​തി​നാ​ൽ​ ​ഇ​വി​ടെ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ൾ​ക്ക് ​അ​യ​ൽ​ ​ജി​ല്ല​ക​ളി​ലും​ ​വ​ലി​യ​ ​ഡി​മാ​ന്റാ​ണ്.​ ​തൃ​ശൂ​ർ​ ​മാ​ർ​ക്ക​റ്റാ​ണ് ​പ്ര​ധാ​ന​ ​വി​പ​ണി​യെ​ങ്കി​ലും​ ​എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​തി​രു​വ​ന​ന്ത​പു​രം​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും​ പ്ര​തി​ദി​നം​ ​ട​ൺ​ ​ക​ണ​ക്കി​ന് ​പ​ച്ച​ക്ക​റി​ക​ളാ​ണ് ​ക​യ​റ്റി​ ​അ​യ​ക്കു​ന്ന​ത്.

 ചെലവ് കുറയുമെന്ന്

വി​ത്ത​ന​ശ്ശേ​രി,​ ​മു​ല്ല​ക്ക​ൽ,​ ​എ​ല​ന്ത​കൊ​ളു​മ്പ്,​ ​ക​ണ്ണോ​ട് ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​യി​ലൂ​ർ​ ​കൃ​ഷി​ഭ​വ​നു​ ​കീ​ഴി​യി​ലെ​ ​തി​രു​വ​ഴി​യാ​ട്,​ ​ക​രി​മ്പാ​റ,​ ​അ​യി​ലൂ​ർ,​ ​പാ​ല​മൊ​ക്ക് ​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ​​കൃ​ഷി​ ​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​നി​ർ​മ്മി​ച്ച​ ​പ​ന്ത​ലി​ൽ​ ​ത​ന്നെ​ ​വ​ള​ർ​ത്തി​ ​എ​ടു​ക്കാം​ ​എ​ന്ന​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​ചെ​ല​വ് ​കു​റ​യു​മെ​ന്നാ​ണ് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​കാ​ലാ​വ​സ്ഥ​ ​കൂ​ടി​ ​അ​നു​കൂ​ല​മാ​യാ​ൽ​ ​ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ​ ​ത​ന്നെ​ ​വി​ള​വെ​ടു​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ക​ർ​ഷ​ക​ർ.