യുവമോർച്ച മാർച്ചിൽ സംഘർഷം
Friday 18 September 2020 12:21 AM IST
പത്തനംതിട്ട : എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടു യുവമോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. കളക്ടറേറ്റ് പരിസരത്തേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. യുവമോർച്ച ജില്ല പ്രസിഡന്റ് കെ.ഹരീഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതീഷ്, സെക്രട്ടറി ശരത്ത്, ട്രഷറർ ഹരി നീർവിളാകം, സായികൃഷ്ണ,അഭിലാഷ് മൈലപ്ര എന്നിവർക്ക് പരിക്ക് പറ്റി. ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.