എം.ജിയിൽ പി.ജി രജിസ്‌ട്രേഷന് തുടക്കം

Friday 18 September 2020 12:00 AM IST

എം.ജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'പി.ജി. ക്യാപ് 2020' ലിങ്കിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് നിവാസികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷാ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഏകജാലക രജിസ്‌ട്രേഷൻ നടത്താത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിക്കാനാകില്ല.

ഭിന്നശേഷി, സ്‌പോർട്‌സ്, കൾച്ചറൽ ക്വോട്ട സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടക്കും.

ഐ.​ടി.​ഐ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​ഐ.​ടി.​ഐ​ ​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​ഓ​ൺ​ലൈ​നാ​യി​ 24​ ​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം. h​t​t​p​s​:​i​t​i​a​d​m​i​s​s​i​o​n​s.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​യും​ ​h​t​t​p​s​:​d​e​t.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​മു​ഖേ​ന​യും​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​പ്രോ​സ്‌​പെ​ക്ട​സും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​വ​കു​പ്പ് ​വെ​ബ്സൈ​റ്റി​ലും​ ​(​h​t​t​p​s​:​d​e​t.​k​e​r​a​l​a.​g​o​v.​i​n​)​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​പോ​ർ​ട്ട​ലി​ലും​ ​ല​ഭ്യ​മാ​ണ്.​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് ​ആ​ ​പോ​ർ​ട്ട​ലി​ൽ​ ​ത​ന്നെ​ ​ഓ​ൺ​ലൈ​നാ​യി​ 100​ ​രൂ​പ​ ​ഫീ​സ​ട​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​ഏ​ത് ​ഐ.​ടി.​ഐ​ക​ളി​ലേ​യ്ക്കും​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​യൂ​സ​ർ​ ​ഐ​ഡി​യും​ ​പാ​സ്‌​വേ​ർ​ഡും​ ​ഉ​പ​യോ​ഗി​ച്ച് ​അ​പേ​ക്ഷ​യി​ൽ​ ​തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ​ ​തി​രു​ത്താം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​മു​ത​ൽ​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​യു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​എ​സ്.​എം.​എ​സ് ​മു​ഖേ​ന​ ​ല​ഭി​ക്കും.