സർക്കാരോഫീസുകൾക്ക് ഇന്ന് അവധി
Saturday 19 September 2020 12:09 AM IST
തിരുവനന്തപുരം: സർക്കാരോഫീസുകൾക്ക് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ ഇന്ന് ഓഫീസുകൾക്ക് അവധിയായിരിക്കും.
ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ഘട്ടത്തിലാണ് ശനിയാഴ്ചകളിലും അവധിയാക്കിയത്. എല്ലാ മേഖലയിലും ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ ശനിയാഴ്ചകൾ വീണ്ടും പ്രവൃത്തി ദിവസമാക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അതിനിടെ, ഇനി മുതൽ മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്ന ശുപാർശ ദുരന്തനിവാരണ വകുപ്പ് സർക്കാരിന് നൽകി.