ഐ.പി.എൽ മത്സരം, ടോസ് നേടി ചെന്നെെ, ഫീൽഡിംഗ് തിരഞ്ഞെടുത്ത് മുംബയ്ക്കെതിരെ ധോണിയുടെ പുതിയ നീക്കം
Saturday 19 September 2020 7:24 PM IST
യു.എ.ഇ: ഐ.പി.എൽ പതിമൂന്നാം സീസൺ മത്സരത്തിൽ ആദ്യ ബാറ്റിംഗിന് ഇറങ്ങി മുംബയ് ഇന്ത്യൻസ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുത്തതോടെയാണ് മുംബയ് ടീം ബാറ്റിംഗിനിറങ്ങിയത്. രാജ്യാന്തര ക്രക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുഉളള ധോണിയുടെ ആദ്യ ഐ.പി.എൽ മത്സരമാണിത്. നിലവിലെ ചാംപ്യൻമാരും നാല് തവണയിലേറെ ഐ.പി.എൽ കീരീടം നേടുകയും ചെയ്ത മുംബയ് ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ പോരാട്ടം. കഴിഞ്ഞ വർഷം നേരിട്ട പരാജയത്തിന് മറുപടി നൽകുകയാണ് ചെന്നെെയുടെ ലക്ഷ്യം. എന്നാൽ തങ്ങളുടെ വിജയ കിരീടം നിലനിറുത്തുകയെന്നതാണ് മുംബയ് നേരിടുന്ന വെല്ലുവിളി. സ്പിൻ ബോളിംഗിന് അനുകൂലമായ പിച്ചാണ് അബുദാബിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലുളളത്. ഇക്കാരണത്താലാകണം ധോണി ഫീൽഡിംഗ് തിരഞ്ഞെടുത്തത്.