ഐ.പി.എൽ, ആദ്യ മത്സരത്തിൽ മുംബയ്ക്കെതിരെ വിജയക്കൊടി പാറിച്ച് ചെന്നെെ സൂപ്പർ കിംഗ്സ്

Saturday 19 September 2020 11:20 PM IST

യു.എ.ഇ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബയ്ക്കെതിരെ വിജയക്കൊടി പാറിച്ച് ചെന്നെെ സൂപ്പർ കിംഗ്സ്. മുംബയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ചെന്നെെ നേടിയത്. ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് നേടിയ 162 റൺസ് പിന്തുടർന്നാണ് ചെന്നെെ സൂപ്പർ കിംഗ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് ഒമ്പത് വിക്കറ്റിൽ 162 റൺസ് നേടിയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നെെ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ബാക്കി നിൽക്കെയാണ് 166 റൺസ് നേടി വിജയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.