13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെത്തേടി മകൻ എത്തി
Sunday 20 September 2020 12:20 AM IST
പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെ അന്തേവാസി പാലക്കാട് മുടപ്പല്ലൂർ സ്വദേശിനി പാർവതിയെ തേടി മകൻ മണികണ്ഠൻ എത്തി. മാനസികനില തെറ്റിയ അവസ്ഥയിൽ 2007 ജൂലായിലാണ് സന്നദ്ധ പ്രവർത്തകർ ചേർന്ന് പാർവതിയെ അഭയഭവനിൽ എത്തിച്ചത്. ചിട്ടയായ പരിചരണവും ചികിത്സയും കൊണ്ട് മാനസികനില വീണ്ടെടുത്ത പാർവതി സ്വന്തം വീടും സ്ഥലവും ഓർത്തെടുത്ത് കത്തെഴുതിയത് മകനെയും കുടുംബാംഗങ്ങളെയും കണ്ടെത്താൻ സഹായകമായെന്ന് അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ പറഞ്ഞു.