തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമായി തന്നെ തുടരുന്നു, ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 892 പേർക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 892 പേർക്ക്. ഇതിൽ 859 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്ന വസ്തുത ആശങ്കപ്പെടുത്തുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരുമാണ്.
അതേസമയം, ജില്ലയിൽ 478 പേർക്ക് ഇന്ന് രോഗം ഭേദമായതായും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലുണ്ടായ രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), ബാലരാമപുരം സ്വദേശി അലിഖാന്‍ (58) എന്നിവർക്കാണ് രോഗമുണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്.
ഇതോടെ തലസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 171 ആയി ഉയർന്നു. ജില്ലയിൽ ഇതുവരെ 26,416 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 7519 പേർ ജില്ലയിൽ രോഗം മൂലം ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തി നേടിയത് 19,176 പേർ.