ബഡാ ദോസ്‌തുമായി അശോക് ലെയ്‌ലാൻഡ്

Monday 21 September 2020 3:28 AM IST

കൊച്ചി: അശോക് ലെയ്‌ലാൻഡിന്റെ ജനപ്രിയ ചെറു വാണിജ്യ വാഹനമായ (എൽ.സി.വി) ബഡാ ദോസ്‌തിന് ഇനി ബി.എസ്-6 പെരുമ. 1.5 ലിറ്റർ, 3-സിലിണ്ടർ, ഡീസൽ എൻജിനാണുള്ളത്. ഐ4, ഐ3 എന്നീ വേരിയന്റുകളിൽ ലഭിക്കും. ഐ4 1,860 കിലോഗ്രാമും ഐ3 1,405 കിലോഗ്രാമും ഭാരം (പേലോഡ്) വഹിക്കും.

കമ്പനി സ്വന്തമായി വികസിപ്പിച്ച എൻജിനാണ് ബഡാ ദോസ്‌തിനുള്ളത്. തുടക്കത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ ബഡാ ദോസ്‌ത് എത്തും. എൽ.എക്‌സ്., എൽ.എസ് എന്നീ പതിപ്പുകളാണ് ഇരു വേരിയന്റുകൾക്കുമുള്ളത്. കാബിനിൽ മൂന്നു പേർക്ക് യാത്ര ചെയ്യാം. എ.സിയുമുണ്ട്.

80kmph

ബഡാ ദോസ്‌തിന്റെ പരമാവധി വേഗം.

വില നിലവാരം

ഐ3 എൽ.എസ് : ₹7.75 ലക്ഷം

ഐ3 എൽ.എക്‌സ് : ₹7.95 ലക്ഷം

ഐ4 എൽ.എസ് : ₹7.79 ലക്ഷം

ഐ4 എൽ.എക്‌സ് : ₹7.99 ലക്ഷം