ചർച്ച് ആക്ട് നടപ്പാക്കണം : ക്രിസ്ത്യൻ കൗൺസിൽ

Monday 21 September 2020 4:35 AM IST
ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംഘടിപ്പിച്ച കൺവെൻഷൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു. ഫെലിക്സ് ജെ. പുല്ലൂടൻ, ഫാ. അഗസ്റ്റിൻ വട്ടോളി, സിസ്റ്റർ ടീന ജോസ് തുടങ്ങിയവർ സമീപം

കൊച്ചി: ചർച്ച് ആക്ട് നടപ്പാക്കാത്തതിന് ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിൽ മറുപടി നൽകാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംഘടിപ്പിച്ച കൺവെൻഷൻ തീരുമാനിച്ചു.

ആക്ട് നടപ്പാക്കാമെന്ന് പറഞ്ഞ് 11 വർഷമായി ക്രൈസ്തവരെ വഞ്ചിക്കുകയാണ്. ജനവികാരം തിരിച്ചറിയാൻ സർക്കാർ തയ്യാറാകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ മുൻ സെക്രട്ടറി തോമസ് മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളി, സിസ്റ്റർ ടീന ജോസ്, വിവിധ ക്രൈസ്തവ സംഘടനാ ഭാരവാഹികളായ ബോബൻ വർഗീസ്, ഷൈജു ആന്റണി, വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, ജേക്കബ് മാത്യു, ജോസഫ് വെളിവിൽ, ആന്റോ കൊക്കാട്ട്, സ്റ്റാൻലി പൗലോസ്, എൻ.ജെ. മാത്യു, ഡോ. ജോസി മാത്യു, ലോനൻ പി. ജോയ്, പി.ജെ. മാത്യു, വി.ജെ. പൈലി തുടങ്ങിയവർ പ്രസംഗിച്ചു.