കേന്ദ്ര കർഷക ദ്രോഹ ബില്ലിനെ കൂട്ടായി എതിർക്കുമെന്ന് കേരളം

Monday 21 September 2020 12:00 AM IST

തിരുവനന്തപുരം: കർഷകർക്ക് ദ്രോഹകരമായ കേന്ദ്ര കർഷക നിയമഭേദഗതികളിൽ സംസ്ഥാനം വിയോജിപ്പറിയിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന വിഷയമായ കൃഷിയിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി ചേർന്ന് യോജിച്ച പ്രതിരോധമുയർത്തും.

കരാർ കൃഷി പ്രോത്സാഹിപ്പിക്കുകയാണ്പുതിയ നിയമഭേദഗതികളുടെ പ്രധാനലക്ഷ്യം.വിത്ത് മുതൽ വിപണി വരെ കോർപ്പറേറ്റുകൾക്ക് അപ്രമാദിത്തത്തിന് ഇത് വഴി വയ്ക്കും. കരാർ കൃഷിക്ക് പകരം, കർഷകർക്ക് ഗുണകരമായ സഹകരണ കൃഷിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. കുത്തക ഭീമന്മാരുടെ ചൂഷണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കാനുള്ള ബദൽ നയം നടപ്പിലാക്കും.

2003ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എ.പി.എം.സി ആക്ട് ,2016ലെ മോഡൽ അഗ്രികൾച്ചർ ലാന്റ് ലീസിംഗ് ആക്ട്, 2017ലെ മോഡൽ അഗ്രികൾച്ചർ പ്രൊഡ്യൂസ് ആൻഡ് ലൈവ് സ്റ്റോക്ക് മാർക്കറ്റിംഗ്
ആക്ട്, 2018ലെ മോഡൽ അഗ്രികൾച്ചർ കോൺട്രാക്ട് ഫാമിംഗ് ആൻഡ് സർവ്വീസസ് ആക്ട് തുടങ്ങിയ നിയമങ്ങളാണ് ഭേദഗതി ചെയ്യുന്നത്. പുതിയ ബില്ലുകൾ വരുന്നതോടെ, താങ്ങുവില തന്നെ ഇല്ലാതാവുമെന്ന ആശങ്ക കർഷകർക്കിടയിലുണ്ട്.കർഷക സമൂഹത്തെ മുഴുവൻ കോർപ്പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ചൂഷണങ്ങൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഈ ബില്ലുകളിലൂടെ നിർബന്ധിക്കുകയാണ്. കന്നുകാലി വളർത്തൽ, മത്സ്യ മേഖല,ക്ഷീരമേഖല,ചണം, പരുത്തി മുതലായവയുടെ കൃഷി ഉൾപ്പെടെയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.

ഈ കരിനിയമത്തിന്റെ കരാർ വ്യവസ്ഥയിൽ പറയുന്ന പ്രൈവറ്റ് എക്സ്റ്റൻഷൻ കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇതുവരെ നടപ്പിലാക്കാത്തതാണ്. സേവനങ്ങൾക്ക് നിരക്ക് നിശ്ചയിക്കുന്നത് സാധാരണ കർഷകർക്ക് സാങ്കേതികവിദ്യകളും സേവനങ്ങളും അപ്രാപ്യമാക്കും. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ സംസ്ഥാനാനുമതിയില്ലാതെ രംഗത്തിറക്കാനും വഴിയൊരുക്കുന്നത് ജനങ്ങൾക്ക് ഹാനികരമാവുമെന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. പുതിയ നിയമമനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് പ്രതികൂലമായേക്കുമെന്നും മന്ത്രി പറഞ്ഞു.

ക​ർ​ഷ​ക​ദ്രോ​ഹ​ ​ബി​ല്ലു​ക​ൾ​ ​കേ​ന്ദ്രം​ ​ഉ​ട​ൻ​ ​പി​ൻ​വ​ലി​ക്ക​ണം​:​ ​സു​ധീ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​അ​വ​സ​രം​ ​മു​ത​ലെ​ടു​ത്തു​ള്ള​ ​ജ​ന​ദ്റോ​ഹ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പി​ന്തി​രി​യ​ണ​മെ​ന്ന് ​വി.​എം.​ ​സു​ധീ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ജ​ന​ത​യു​ടെ​ ​ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഇ​പ്പോ​ൾ​ ​വ​ന്നി​ട്ടു​ള്ള​ ​ക​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ.
വി​ള​ക​ൾ​ക്കു​ള്ള​ ​താ​ങ്ങു​വി​ല​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​നും​ ​കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ​എ​ല്ലാ​ ​വി​ധ​ത്തി​ലും​ ​ക​ർ​ഷ​ക​രെ​ ​ചൂ​ഷ​ണം​ ​ചെ​യ്യാ​ൻ​ ​വ​ഴി​യൊ​രു​ക്കു​ന്ന​തു​മാ​യ​ ​ബി​ല്ലു​ക​ൾ​ ​കാ​ർ​ഷി​ക​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​യും​ ​ക​ർ​ഷ​ക​രു​ടെ​ ​ജീ​വി​ത​ത്തെ​യും​ ​ത​ക​ർ​ക്കും.​ ​ഇ​തി​നെ​തി​രെ​ ​അ​തി​ശ​ക്ത​മാ​യ​ ​രോ​ഷ​മാ​ണ് ​ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്.​ ​ക​ർ​ഷ​ക​രു​ടെ​ ​നി​ല​നി​ല്പി​നാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ന് ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​മ്പൂ​ർ​ണ​ ​പി​ന്തു​ണ​ ​ഉ​യ​ർ​ന്നു​വ​ര​ണം.​ ​കേ​വ​ലം​ ​വാ​ച​ക​ക്ക​സ​ർ​ത്തു​ക​ൾ​ ​ന​ട​ത്തി​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കാ​തെ​ ​ക​ർ​ഷ​ക​ദ്രോ​ഹ​ ​ഉ​ദ്യ​മ​ത്തി​ൽ​ ​നി​ന്ന് ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​പി​ന്തി​രി​യ​ണം.​ ​ക​ർ​ഷ​ക​ദ്രോ​ഹ​ ​ബി​ല്ലു​ക​ളെ​ല്ലാം​ ​ഉ​ട​ന​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​സു​ധീ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ർ​ഷി​ക​ ​ബി​ൽ​ ​ക​ർ​ഷ​ക​ന് ​മ​ര​ണ​ക്കു​രു​ക്ക്:​ ​ര​മേ​ശ് ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ടു​ത്ത​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​അ​വ​ഗ​ണി​ച്ച് ​രാ​ജ്യ​സ​ഭ​യി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പാ​സാ​ക്കി​യ​ ​കാ​ർ​ഷി​ക​ ​ബി​ല്ല് ​ഇ​ന്ത്യ​ൻ​ ​ക​ർ​ഷ​ക​ന് ​മ​ര​ണ​ക്കു​രു​ക്കാ​യി​രി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​ബി​ല്ല് ​വ​രു​ന്ന​തോ​ടെ​ ​കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ​വ​ൻ​തോ​തി​ൽ​ ​ഭൂ​മി​ ​ല​ഭ്യ​മാ​കു​ക​യും,​ ​പാ​വ​പ്പെ​ട്ട​ ​ക​ർ​ഷ​ക​രെ​ ​ഭൂ​മി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ​നി​ന്ന് ​പു​റ​ത്താ​ക്കു​ക​യു​മാ​ണു​ണ്ടാ​വു​ക.​ ​ക​ർ​ഷ​ക​ർ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ച്ചു​വ​രു​ന്ന​ ​സേ​വ​ന​ങ്ങ​ളും​ ​സാ​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ളും​ ​ഇ​നി​ ​വി​ല​കൊ​ടു​ത്തു​ ​വാ​ങ്ങേ​ണ്ട​ ​സ്ഥി​തി​വ​രും.
ക​രാ​ർ​ ​കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​ബി​ല്ല് ​കേ​ര​ള​ത്തി​ന് ​വ​ൻ​ദോ​ഷ​ക​ര​മാ​യി​രി​ക്കും.​ ​ജ​നി​ത​ക​മാ​റ്റം​ ​വ​രു​ത്തി​യ​ ​വി​ള​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ലെ​ന്നി​രി​ക്കെ,​ ​ക​രാ​ർ​ക്കൃ​ഷി​ ​വ​രു​ന്ന​തോ​ടെ​ ​ജ​നി​ത​ക​മാ​റ്റം​ ​വ​രു​ത്തി​യ​ ​വി​ള​ക​ൾ​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​ക​രാ​ർ​ ​എ​ടു​ത്ത​ ​ക​മ്പ​നി​ക്ക് ​ക​ഴി​യും.​ ​മോ​ദി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​കോ​ർ​പ്പ​റേ​റ്റ് ​ഭീ​മ​ൻ​മാ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​വേ​ണ്ടി​ ​മാ​ത്ര​മു​ള്ള​താ​ണി​തെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​രാ​ജ്യം​ ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​ൻ​ ​പോ​വു​ക​യാ​ണെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വ്യ​ക്ത​മാ​ക്കി.