വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം

Monday 21 September 2020 11:44 PM IST

പത്തനംതിട്ട : വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളജിൽ ലാറ്ററൽ എൻട്രി ഡപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളലേക്ക് 23ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്ലസ് ടു / വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമാണ് പ്രവേശനം. ഒഴിവുകളുടെ വിശദ വിവരം (ക്വാട്ട, ബ്രാഞ്ച്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ): പിന്നോക്ക ഹിന്ദു, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഒന്ന്. പിന്നോക്ക ഹിന്ദു, സിവിൽ എൻജിനിയറിംഗ്, ഒന്ന്. ഈഴവ, ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്, ഒന്ന്. മുസ്‌ലിംഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്, ഒന്ന്. പട്ടികജാതി (എസ്‌സി), കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഒന്ന്. ജനറൽ, കമ്പ്യൂട്ടർ എൻജിനിയറിംഗ്, എട്ട്. ജനറൽ, ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്, ഏഴ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ രക്ഷിതാവിനൊപ്പം (ഒരാൾ മാത്രം) അസൽ സർട്ടിഫിക്കറ്റുകൾ, ടിസി, കോണ്ടക്ട് സർട്ടിഫിക്കറ്റ്, പ്രോസ്‌പെക്ടസിൽ പറഞ്ഞിരിക്കുന്ന മതിയായ ഫീസ് (എടിഎം കാർഡ് മുഖേന അടയ്ക്കണം) എന്നിവ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രജിസ്‌ട്രേഷൻ സമയം രാവിലെ ഒൻപതു മുതൽ രാവിലെ 10.30 വരെ. അതിനുശേഷം രജിസ്‌ട്രേഷൻ അനുവദിക്കില്ല.