190 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 154 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 5836 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 3968 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ജില്ലയിൽ ഇന്നലെ 79 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4504 ആണ്. ജില്ലക്കാരായ 1292 പേർ ചികിത്സയിലാണ്. ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത കാെവിഡ് ബാധിതരായ 194 പേർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 17152 പേർ നിരീക്ഷണത്തിലാണ്.
ജില്ലയിൽ ഇന്നലെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 18ന് രോഗബാധ സ്ഥിരീകരിച്ച അടൂർ സ്വദേശി (70) കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടു. ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, കിഡ്‌നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. 10ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (85) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു. പ്രമേഹം, രക്താതി സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു.
കൊവിഡ് ബാധിതരായ 41 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു.