കേരള എം.പിമാർ കൊവിഡ് നെഗറ്റീവ്

Monday 21 September 2020 11:44 PM IST

ന്യൂഡൽഹി: കൊവി‌ഡ് ബാധിതനായ എൻ.കെ പ്രേമചന്ദ്രൻ എം.പിയുമായി സമ്പർക്കത്തിൽ വന്ന കേരള എം.പിമാർക്ക് കൊവിഡില്ലെന്ന് പരിശോധനാഫലം. ടി.എൻ പ്രതാപൻ,ഹൈബി ഈഡൻ,ബെന്നി ബെഹന്നാൻ,ഇ.ടി മുഹമ്മദ് ബഷീർ,രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ എം.പിമാരാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമായത്.