ഗുരുമാർഗം പിന്തുടർന്ന് ശ്രീകോവിൽ പ്രവേശനം നടപ്പാക്കിയത് ഇടതു സർക്കാർ: മുഖ്യമന്ത്രി

Monday 21 September 2020 9:34 PM IST

തിരുവനന്തപുരം: അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും വഴിയിലൂടെയുള്ള മുന്നോട്ടു പോകലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേത്ര ശ്രീകോവിൽ പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി സ്മാരകമായി ഒബ്സർവേറ്ററി ഹിൽസിൽ സർക്കാർ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ വെങ്കല പ്രതിമ ഗുരുസമാധി ദിനമായ ഇന്നലെ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് ക്ഷേത്രത്തിനടുത്തുകൂടി വഴിനടക്കാൻ അനുവാദമില്ലാതിരുന്ന ജനതയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രസംഭവമാണ്. അപ്പോഴും ആ വിഭാഗത്തിൽപ്പെട്ട ശാന്തിക്കാർക്ക് ശ്രീകോവിലിൽ കയറാനും പൂജചെയ്യാനുമുള്ള അവസ്ഥയുണ്ടായില്ല. അതു നടപ്പാക്കിയത് ഇടതു സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരു പറഞ്ഞപ്പോൾ ഒരു പ്രത്യേക ജാതി പ്രത്യേക മതം എന്നതല്ല ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല, മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഗുരു അർത്ഥമാക്കിയത്. മതമേതായലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞതും അതുകൊണ്ടാണ്. ഒരു സമുദായത്തിൽ മാത്രമല്ല എല്ലാ സമുദായങ്ങളിലും ഗുരുസന്ദേശം അലയൊലി ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റേതായി ഗുരുവിന്റെ പ്രതിമ ഇല്ലാത്തത് വലിയ പോരായ്മയും ഗുരുസ്മരണയോടുള്ള നന്ദികേടുമാണെന്ന തിരിച്ചറിവാണ് ഗുരുപ്രതിമ സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശമാണ്. അത് ജീവിതത്തിൽ പകർത്തലാണ് യഥാർത്ഥ ആദരാഞ്ജലി. ഗുരുപോയി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഗുരുവിഭാവനം ചെയ്ത സമൂഹം നിലവിൽ വരുത്താൻ പൂർണമായും നമുക്ക് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ നാം ഗുരുവിനോട് കടപ്പെട്ടിരുന്നു. ജാതി ഭേദമില്ലാത്ത സോദരത്വം എന്ന ഗുരുചിന്ത പ്രകാശം പരത്തിയപ്പോഴാണ് സാർവത്രിക വോട്ടവകാശത്തിന് പ്രാമുഖ്യം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗു​രു​പ്ര​തി​മ​ ​അ​നാ​വ​ര​ണ​ച്ച​ട​ങ്ങിൽ '​ ​കേ​ര​ള​കൗ​മു​ദി​'​ ​മു​ഖ​പ്ര​സം​ഗ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി​ ​സ​ർ​ക്കാ​ർ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ഗു​രു​ദേ​വ​ ​പ്ര​തി​മ​ ​അ​നാ​വ​ര​ണം​ ​ചെ​യ്ത​ ​ച​ട​ങ്ങി​ൽ​ ​'​കേ​ര​ള​കൗ​മു​ദി​'​ ​മു​ഖ​പ്ര​സം​ഗ​വും​ ​ച​ർ​ച്ച​യാ​യി.​ ​ഗു​രു​പ്ര​തി​മാ​ ​സ്ഥാ​പ​ന​ത്തി​ന് ​സ​ർ​ക്കാ​രി​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​ഇ​ന്ന​ലെ​ ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​മു​ഖ​പ്ര​സം​ഗം​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​പ്ര​ത്യേ​കം​ ​പ​രാ​മ​ർ​ശി​ക്കു​ക​യും​ ,​ ​അ​തി​ലെ​ ​പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ചി​ല​ത് ​വാ​യി​ക്കു​ക​യും​ ​ചെ​യ്തു.

'​ ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​ഥ​മ​ ​ശി​ഷ്യ​നാ​യ​ ​ശി​വ​ലിം​ഗ​ ​സ്വാ​മി​ക​ൾ​ക്ക് ​ജാ​തി​യും​ ​മ​ത​വു​മൊ​ന്നു​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ന​നം​ ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തി​ലാ​യി​രു​ന്നു.​അ​ക്കാ​ര​ണം​ ​കൊ​ണ്ടു​ത​ന്നെ,​ജാ​തി​പ്പേ​ര് വ​ച്ച് ​ദ്രോഹി​ക്കാ​നും​ ​പ​രി​ഹ​സി​ക്കാ​നും​ ​ചി​ല​ർ​ ​ശ്ര​മി​ച്ച​താ​യി​ ​ഗു​രു​ ​അ​റി​ഞ്ഞു.​അ​പ്പോ​ൾ,​ ​ശി​വ​ലിം​ഗ​ ​സ്വാ​മി​ക​ളോ​ട് ​ഗു​രു​ ​പ​റ​ഞ്ഞ​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​'​'​അ​റി​വു​ള്ള​വ​ർ​ ​ഉ​പ​ദ്ര​വി​ക്കാ​നോ​ ​ദു​ഷി​ക്കാ​നോ​ ​ഒ​രു​ങ്ങു​ക​യി​ല്ല.​അ​റി​വി​ല്ലാ​ത്ത​വ​രോ​ട് ​നാം​ ​അ​നു​ക​മ്പ​യോ​ട് ​കൂ​ടി​ ​പെ​രു​മാ​റ​ണം.​നാം​ ​പ​ക​രം​ ​ദ്വേ​ഷി​ക്ക​രു​ത്.​ ​ന​മ്മു​ടെ​ ​ധ​ർ​മ്മം​ ​ശ​രി​യാ​യി​ ​അ​നു​ഷ്ഠി​ച്ചാ​ൽ​ ​ഒ​ന്നി​നെ​യും​ ​ഭ​യ​പ്പെ​ടാ​നി​ല്ല.​'​',​ഈ​ ​വ​രി​കൾ മ​ന്ത്രി​ ​അ​തേ​ ​പ​ടി​ ​വാ​യി​ച്ചു.​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​സ​ർ​ക്കാ​ർ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​ഗു​രു​ദേ​വ​ ​പ്ര​തി​മ​ ​സ്ഥാ​പി​ച്ച​തി​ൽ​ ​അ​സൂ​യ​ ​പൂ​ണ്ട​ ​ചി​ല​ർ​ ​മ​നഃ​പൂ​ർ​വം​ ​വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.​ ​പ്ര​തി​മ​ ​നി​ർ​മ്മി​ച്ച​ ​സ​ർ​ക്കാ​രി​ന് ​അ​ത് ​സം​ര​ക്ഷി​ക്കാ​നും​ ​അ​റി​യാ​മെ​ന്ന് ​ക​ട​കം​പ​ള്ളി​ ​പ​റ​ഞ്ഞു.