സംസ്ഥാനത്ത് ഇന്നലെ 2910 രോഗികൾ, 3022 രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2910 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2653പേർ സമ്പർക്കരോഗികളാണ്. 313 പേരുടെ ഉറവിടം വ്യക്തമല്ല. ഞായറാഴ്ച പരിശോധനകൾ കുറവായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.26. രോഗവ്യാപനത്തിൽ കുറവില്ലെന്ന് വ്യക്തം. 18 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 88 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. ചികിത്സയിലായിരുന്ന 3022 പേർ രോഗമുക്തരായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. തലസ്ഥാനത്ത് അതിവ്യാപനം തുടരുന്നു. ജില്ലയിൽ 533 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂർ 314, എറണാകുളം 299 , കൊല്ലം 195, തൃശൂർ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസർകോട് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗവ്യാപന നിരക്ക്.
ആകെ രോഗികൾ 138631
ചികിത്സയിലുള്ളവർ 39,285
രോഗമുക്തർ 98,724
ആകെ മരണം 553