ഇന്നലെ 16 പേർക്ക് കൊവിഡ്

Tuesday 22 September 2020 12:08 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയിൽ ഇതുവരെ ആകെ 5852 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3983 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ 115 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4619 ആണ്.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കാട്ടുകാല, മുളയങ്കോട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, ഒൻപത്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (തൊട്ടിമല, പുറമല ഭാഗങ്ങൾ) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം ദീർഘിപ്പിച്ചു കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (മേലൂർപ്പടികൊച്ചരപ്പ്, പള്ളിത്താഴെ ഭാഗംകൊച്ചരപ്പ്) വാർഡ് രണ്ട് (വാവരുമുക്ക്‌ചെറുകോൽ പതാൻ, ശാസ്താംകോയിക്കൽ ജംഗ്ഷൻപെരുമ്പാറ ജംഗ്ഷൻ), വാർഡ് മൂന്ന് (ശാസ്താംകോയിക്കൽ ജംഗ്ഷൻവായ്പൂർ ബസ് സ്റ്റാൻഡ്) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

നിയന്ത്രണ നീക്കി കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 10, വാർഡ് 11 (ഉത്താനത്ത്പ്പടി മുതൽ ഉണ്ണിമുക്ക് വരെ), വാർഡ് 12 (ആഞ്ഞിലിത്താനം ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.