മഴവെള്ള സംഭരണിക്ക് അപേക്ഷിക്കാം
Tuesday 22 September 2020 12:51 AM IST
പത്തനംതിട്ട : ക്ഷീരവികസനവകുപ്പ് ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായ പദ്ധതിപ്രകാരം ക്ഷീര സഹകരണ സംഘങ്ങളിൽ 2,66,000 രൂപ ചെലവാക്കി മഴവെള്ള സംഭരണി സ്ഥാപിക്കുമ്പോൾ 2,00,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നും ക്ഷണിച്ചു. താല്പര്യമുള്ള ക്ഷീര സഹകരണ സംഘങ്ങൾ ഭരണസമിതി തീരുമാനം ഉൾപ്പടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 30നകം അതാത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.