തീവ്രവാദികൾ താവളമാക്കുന്നു: രഹസ്യാന്വേഷണവും ആഭ്യന്തര സുരക്ഷാ സംഘവും ദുർബലം

Tuesday 22 September 2020 12:52 AM IST

തിരുവനന്തപുരം: അൽ ക്വയ്ദ മുതൽ ആസാമിലെ ബോഡോ തീവ്രവാദികൾ വരെ കേരളത്തെ സുരക്ഷിത ഒളിത്താവളമാക്കിയിട്ടും സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല.

മുൻപ് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിൽ അനൗദ്യോഗികമായി വിവരം പങ്കുവയ്ക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. പല വിവരങ്ങളും മാദ്ധ്യമങ്ങൾ വാർത്തയാക്കിയ ശേഷമാണ് ഇന്റലിജൻസ് വിഭാഗം അറിയുന്നത് പോലും. എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും രണ്ട് വാഹനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായെത്തി അതീവസുരക്ഷാ മേഖലയായ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ സമരം നടത്തിയതും ഇന്റലിജൻസ് അറിഞ്ഞിരുന്നില്ല. ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ ഐ.ജിയും എസ്പിയുമില്ല. ഇന്റലിജൻസ് വിഭാഗത്തിലും ഐ.ജി, ഡി.ഐ.ജി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.

അന്യസംസ്ഥാനക്കാർ തമ്പടിച്ചിട്ടുള്ള എറണാകുളത്തെ പെരുമ്പാവൂർ മേഖലകളിൽ മുൻപ് സൂക്ഷ്‌മമായ വിവരശേഖരണമുണ്ടായിരുന്നു. ഇതിലെ വീഴ്ചയാണ് മൂന്ന് അൽ ക്വയ്ദ തീവ്രവാദികളെ എൻ.ഐ.എ പിടികൂടിയതിലൂടെ വെളിവായത്. പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗവും ദുർബലമാണ്. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ (ഐ.എസ്.ഐ.ടി) പ്രവർത്തനം നിലച്ചു. കൈവെട്ടു കേസിന്റെ അന്വേഷണത്തിനായി എസ്.പിയുടെ നേതൃത്വത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച ഐ.എസ്.ഐ.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കീഴിലായിരുന്നു. പിന്നീട് ഇന്റലിജൻസിൽ നിന്ന് മാറ്റി. ഉദ്യോഗസ്ഥരെ സ്ഥലം മാ​റ്റിയപ്പോൾ ഒഴിവുകൾ നികത്താതായി.

തീവ്രവാദികളെ പിടികൂടാനും അമർച്ചചെയ്യാനുമുള്ള സംസ്ഥാന ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) പ്രവർത്തനവും കാര്യക്ഷമമല്ല. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുള്ള ഡിഐജി അനൂപ് കുരുവിള ജോണാണ് തലവൻ. ഭീകരവിരുദ്ധ പരിശീലനവും നേടിയിട്ടുണ്ട്. പക്ഷേ കാര്യമായ പിന്തുണ സർക്കാ‌ർ നൽകുന്നില്ല. തിരുവനന്തപുരത്ത് പാർട്ടി ഓഫിസീൽ പരിശോധനയ്ക്ക് കയറിയതിനു പിന്നാലെ, എസ്.പി ചൈത്രാ തെരാസോ ജോണിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയിരുന്നു.

 കേ​ര​ള​ത്തി​നും ബം​ഗാ​ളി​നും​ ​എ​ൻ.​ഐ.​എ​ ​മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​യും​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ളി​ലെ​യും​ ​സൈ​നി​ക​ ​താ​വ​ള​ങ്ങ​ൾ​ക്കും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​നേ​രെ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​സാ​ദ്ധ്യ​ത​യെ​ന്ന് ​എ​ൻ.​ഐ.​എ​ ​മു​ന്ന​റി​യി​പ്പ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പി​ടി​യി​ലാ​യ​ ​അ​ൽ​ ​ക്വ​യ്‌​ദ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​പ്പോ​ൾ​ ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.
ഡ​ൽ​ഹി​യി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സ്‌​ഫോ​ട​ന​മ​ട​ക്കം​ ​ഭീ​ക​രാ​ക്ര​മ​ണം​ ​പ​ദ്ധ​തി​യി​ട്ട​ ​സ​മ​യ​ത്താ​ണ് 9​ ​പേ​ർ​ ​എ​ൻ.​ഐ.​യു​ടെ​ ​പി​ടി​യി​ലാ​യ​ത്.​ ​സം​ഘ​ത്തി​ലെ​ ​മ​റ്റു​ ​ചി​ല​ർ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പ​ശ്‌​ചി​മ​ബം​ഗാ​ളി​ൽ​ ​വി​വി​ധ​ ​ജി​ല്ല​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​ൽ​ ​ക്വ​യ്ദ​യു​ടെ​ ​സെ​ല്ലു​ക​ൾ​ ​സ​ജീ​വ​മാ​ണെ​ന്നും​ ​വി​വ​രം​ ​ല​ഭി​ച്ചു.​ ​ശ​നി​യാ​ഴ്‌​ച​ ​പു​ല​ർ​ച്ചെ​ ​പ​ശ്‌​ചി​മ​ബം​ഗാ​ളി​ലെ​ ​മു​ർ​ഷി​ദാ​ബാ​ദി​ൽ​ ​ആ​റ് ​പേ​രെ​ ​പി​ടി​കൂ​ടി​യ​ ​സ്ഥ​ല​ത്ത് ​എ​ൻ.​ഐ.​എ​ ​എ​ത്തു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പാ​ണ് ​ര​ണ്ടു​പേ​ർ​ ​ക​ട​ന്നു​ക​ള​ഞ്ഞ​ത്.​ ​പി​ടി​യി​ലാ​യ​ ​ആ​റ് ​പേ​രി​ൽ​ ​ര​ണ്ടു​പേ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​ഇ​വ​രു​ടെ​ ​പ​ക്ക​ൽ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​ ​ലാ​പ്‌​ടോ​പി​ലും​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​സിം​ ​കാ​ർ​ഡു​ക​ളി​ലും​ ​നി​ന്ന് ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ച​താ​യി​ ​എ​ൻ.​ഐ.​എ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​സിം​ ​കാ​ർ​ഡു​ക​ളി​ൽ​ ​കേ​ര​ളം,​ ​ജ​മ്മു​കാ​ശ്‌​മീ​ർ​ ​അ​ട​ക്കം​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വ്യ​ക്തി​ക​ളു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രു​ക​ളു​ണ്ട്.​ ​ഫോ​ണി​ൽ​ ​ഒ​ന്നി​ലേ​റെ​ ​വാ​ട്‌​സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ൾ​ ​വ​ഴി​ ​ഇ​വ​ർ​ ​ന​ട​ത്തി​യ​ ​വീ​ഡി​യോ​ ​ചാ​റ്റു​ക​ളും​ ​മ​റ്റും​ ​ക​ണ്ടെ​ടു​ത്തു.