ട്രാക്ടർ ഡ്രൈവർ അഭിമുഖം
Tuesday 22 September 2020 12:55 AM IST
പത്തനംതിട്ട : ജില്ലയിൽ കൃഷി വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (എൻ.സി.എ ഈഴവ) (കാറ്റഗറി നമ്പർ 212/18 തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടിട്ട് തുടർന്നുളള പ്രായോഗിക പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 24 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ രാവിലെ 9.30 ന് അഭിമുഖം നടത്തും. അഭിമുഖത്തിന് ഉൾപ്പെടുത്തിയിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിലും, അറിയിപ്പ് എസ്.എം.എസ് മുഖേനയും ലഭ്യമാകും.
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും കൂടാതെ അതോടൊപ്പം ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും കെഫോമും തിരിച്ചറിയൽ കാർഡും സഹിതം മേൽപറഞ്ഞ തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0468 2222665.