സാലറി കട്ട് നടപ്പാക്കരുത്: പവർ ബോർഡ് ഒാഫീസേഴ്സ് ഫെഡ.
Tuesday 22 September 2020 12:10 AM IST
തിരുവനന്തപുരം : വീണ്ടും സാലറികട്ട് നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പവർ ബോർഡ് ഒാഫീസേഴ്സ് ഫെഡറേഷൻ വൈദ്യുതി മന്ത്രിക്കും ബോർഡ് ചെയർമാനും കത്ത് നൽകി.
കഴിഞ്ഞ ഏപ്രിൽ മുതൽ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ്. സർക്കാരിന്റെ പ്രത്യേക തീരുമാന പ്രകാരം ഈ തുക പി.എഫ് അക്കൗണ്ടിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും വീണ്ടും ആറു മാസം കൂടി ശമ്പളം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേരള പവർ ബോർഡ് ഒാഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് വി.എസ്. ശിവകുമാർ എം.എൽ.എയും ജനറൽ സെക്രട്ടറി കെ.എസ്. സുനിലും ആവശ്യപ്പെട്ടു.