തുഷാർ വെളളാപ്പളളി ശിവഗിരിയിൽ ദർശനം നടത്തി
Monday 21 September 2020 11:25 PM IST
ശിവഗിരി: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മഹാസമാധി ദിനമായ ഇന്നലെ ശിവഗിരിയിൽ ദർശനം നടത്തി. വൈകുന്നേരം മൂന്നു മണിയോടെ എത്തിയ തുഷാർ മഹാസമാധി പൂജ ഉൾപ്പെടെയുളള ചടങ്ങുകളിൽ പങ്കെടുത്തു.
യോഗം ശിവഗിരി യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ അജി എസ്.ആർ.എം, സംസ്ഥാന കൺവീനർ സന്ദീപ് പച്ചയിൽ ,സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.