ട്രെയിനുകളും സ്‌റ്റോപ്പുകളും നിറുത്തലാക്കില്ല: മന്ത്രി
Tuesday 22 September 2020 12:00 AM IST
ന്യൂഡൽഹി: ട്രെയിൻ സർവീസുകളോ സ്റ്റോപ്പുകളോ നിറുത്തലാക്കാൻ തത്കാലം ആലോചനയില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.തുടർ നടപടികളുടെ ഭാഗമായി സീറോ ബേസ്ഡ് ടൈംടേബിൾ രൂപീകരണം, ട്രെയിൻ സർവീസ് ക്രമീകരണം, അറ്റകുറ്റപ്പണിക്കായി മതിയായ കോറിഡോർ ബ്ലോക്കുകൾ ഉറപ്പുവരുത്തൽ, ചരക്ക് നീക്കത്തിനായുള്ള ഇടനാഴികൾ രൂപീകരിക്കൽ എന്നിവയിലുടെ കൃത്യതയും മികച്ച സേവനവും യാത്രക്കാർക്ക് ഉറപ്പുവരുത്താനാണ് റെയിൽവേ ശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. എന്നാൽ യുക്തിപരമായ ക്രമീകരണം എന്ന ഓമനപ്പേരിൽ സ്‌റ്റോപ്പുകളും ട്രെയിൻ സർവീസുകളും വെട്ടിച്ചുരുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.