ഗവർണറും കുടുംബവും ശിവഗിരിയിൽ
Monday 21 September 2020 11:29 PM IST
ശിവഗിരി: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനും ഭാര്യ രേഷ്മ ആരിഫും കുടുംബാംഗങ്ങളോടൊപ്പം മഹാസമാധി ദിനമായ ഇന്നലെ ശിവഗിരിയിൽ ദർശനം നടത്തി. മക്കളായ കബീർ ആരിഫ്, മുസ്തഫ ആരിഫ്, മരുമകൾ സഷൂബ മുസ്തഫ, കുടുംബ സുഹൃത്തുക്കളായ അഭിഷേക് ,ഹമീദ്, മറിയം ഹമീദ് ,അലി ഹമീദ്, ഇഷാൻ റഹം എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
വൈകുന്നേരം നാലരയോടെ എത്തിയ ഗവർണറെയും കുടുംബത്തെയും ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി.ജോയ് എം.എൽ.എ എന്നിവർ സ്വീകരിച്ചു.
ഗുരുദേവ ദർശനങ്ങളും വചനങ്ങളും എക്കാലവും നിലനിൽക്കുമെന്നും ധർമ്മത്തിലധിഷ്ഠിതമായ ഉപദേശങ്ങളാണ് ഗുരുദേവൻ ലോകത്തിന് നൽകിയതെന്നും ഗവർണർ പറഞ്ഞു.