അദ്വൈതാശ്രമത്തിൽ മഹാസമാധി പൂജ

Tuesday 22 September 2020 1:48 AM IST

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ 93 -ാമത് മഹാസമാധി പൂജ കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും കൂടുതൽ സമയം ആശ്രമത്തിൽ തങ്ങാൻ അനുവദിച്ചില്ല.

മഹാസമാധി പൂജക്ക് മുന്നോടിയായി സുദർശനഹോമം, കലശം എഴുന്നള്ളിപ്പ്, അഭിഷേകം എന്നിവയും നടന്നു. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ക്ഷേത്രം മേൽശാന്തി പി.കെ. ജയനന്തൻ, സ്വാമി നാരായണ ഋഷി, മധു ശാന്തി, എം.ആർ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മഹാസമാധി പൂജയിൽ സംബന്ധിച്ചു.