പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി

Tuesday 22 September 2020 2:05 PM IST

ന്യൂഡൽഹി: പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും, പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന ഇടക്കാല അപേക്ഷയിലുമാണ് സുപ്രീം കോടതി വാദം കേട്ടത്.

പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.