'മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ല': പി ജയരാജന് പിന്തുണയുമായി എം വി ജയരാജൻ

Tuesday 22 September 2020 4:57 PM IST

കണ്ണൂർ: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്ന മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 'മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. സി എച്ച് മുഹമ്മദ് കോയ ഇതിന് മാതൃകയാണ്. പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് അദ്ദേഹം-എം വി ജയരാൻ പറഞ്ഞു.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നേതാക്കളുടെ മക്കൾ പാർട്ടിയിലും സർക്കാരിലും ഇടപെടുന്നത് ശരിയല്ലെന്നും നേതാക്കളുടെ കുടുംബം ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ലെന്നും പി ജയരാജൻ പറഞ്ഞത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പി ജയരാജന്റെ പരാമർശം.

എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതടക്കമുളള പ്രശ്നങ്ങളിലെ പി ജയരാജന്റെ പ്രതികരണങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയ്യാറായില്ല.