ബെസ്റ്റ്‌ഡോക് സ്‌റ്റാർട്ടപ്പിൽ ₹16 കോടിയുടെ നിക്ഷേപം

Wednesday 23 September 2020 3:47 AM IST

തിരുവനന്തപുരം: കേരള സ്‌റ്റാർട്ടപ്പ് മിഷന് കീഴിലെ ഹെൽത്ത് ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബെസ്‌റ്റ് ‌ഡോക് 16 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. ഫേസ്‌ബുക്ക്, ഫ്ളിപ്‌കാർട്ട് തുടങ്ങിയവയിലെ നിക്ഷേപകരായ അമേരിക്കയിലെ ആക്‌സൽ, ബംഗളൂരുവിലെ അർക്കം വെഞ്ച്വേഴ്‌സ് എന്നിവയാണ് ഡിജിറ്റൽവത്കരണത്തിനായി ഈ മലയാളി സംരംഭത്തിൽ നിക്ഷേപം നേടിയത്. നിലവിലെ നിക്ഷേപകരായ ബംഗളൂരുവിലെ സീ ഫണ്ടും പ്രീ സീരിസ് എ നിക്ഷേപ റൗണ്ടിൽ പങ്കെടുത്തു.