കൊവിഡ്; ജില്ലയുടെ സ്ഥിതി ഗുരുതരം
Thursday 24 September 2020 12:39 AM IST
മലപ്പുറം: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ അത്യാസന നിലയിലാകുന്ന രോഗികളെ ചികിത്സിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ക്രിട്ടിക്കൽ കെയർ മാനേജ്‌മെന്റ് എന്ന വിഷയത്തിലാണ് പരിശീലനം.പെരിന്തൽമണ്ണയിൽ നടന്ന ആദ്യഘട്ട പരിശീലനത്തിൽ പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ഡോക്ടർമാർ പങ്കെടുത്തു. പരിശീന പരിപാടി ഐ.എം.എ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വി.യു സീതി ഉദ്ഘാടനം ചെയ്തു. ഇന്ന് തിരൂർ ജില്ലാശുപത്രിയിൽവെച്ച് പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് പരിശീലനം നൽകും.